shabd-logo

അനാമികയുടേ തിരോധാനം

25 February 2023

61 Viewed 61
അന്ന് സുരഭി ബസ്സ് സമയത്തിന് മുമ്പേ എത്തി. അനാമിക സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ ഫുട്ട് ബോർഡിൽ നിന്നിരുന്ന കിളി അമോൽ വേണമെന്ന് വെച്ച് അവളുടെ നിമ്ന്നോതങ്ങളിൽ മുട്ടിയിരുമ്മി.

അനാമികക്ക് എന്തെന്നില്ലാത്ത ദേഷ്യം തോന്നി.
അവൾ അവനെ തറപ്പിച്ചു നോക്കി.
ആ കണ്മുൻയുടെ ചാട്ടുളി പോലത്തെ നോട്ടം അവനെ പേടിപ്പിച്ചു.
സാധാരണ ഒരു പെണ്ണല്ല അവൾ ഒരു കളിയും അവളോട് നടക്കില്ല.
എന്നിട്ടും അവനൊന്ന് ശ്രമിച്ചതാണ്. അവൾ അവന്റെ കാലിന്റെ പാദത്തിൽ തന്നെ ചവിട്ടി ഞെരിച്ചു.
കിളിക്ക്.. ഒരു ശബ്ദം കേട്ടൂ
എന്റമ്മോ... എന്റെ കാല് അമോൽ ഉറക്കെ ഒച്ചയിട്ടൂ.
"സോറി ഞാൻ കണ്ടില്ല കേട്ടോ "എന്ന് പറഞ്ഞ് അനാമിക ഇറങ്ങിപ്പോയി.
അമോൽ ഫുട്ട് ബോർഡിൽ തന്നെ ഇരുപ്പായി
ഡ്രൈവർ സുകുവിന് കാര്യം പിടികിട്ടി.

"എടാ അമോൽ കൊച്ചനെ ഞാൻ എപ്പൊഴും പറയാറില്ലേ തരാതരത്തോടെ ഏറ്റുമുട്ടാവൂ ഇവളേ ആള് പെൺപുലിയാണ് സൂക്ഷിച്ചോ.
കളരിയും കരാട്ടെയും അരച്ച് കലക്കിക്കുടിച്ച് ഏമ്പക്കം വിട്ട് നിൽക്കുന്ന അവളോടാണോ നിന്റെ കളി."
"അവൾക്ക് ഇതൊക്കെ വെറും ചീള് കേസ് പക്ഷെ ആരുടെ കാലാണ് ഇപ്പോൾ ഒടിയുന്ന ശബ്ദം കേട്ടത് നിന്റേത് തന്നെ അല്ലേ. പോയി വല്ല ക്ഷീരബലയോ ഇട്ട് തിരുമ്മിക്ക് കുറച്ച് തലയിലും തളം വെച്ചോ വേണ്ടിവരും." സുകു വിടാൻ ഭാവമില്ല.

"സുകുവേട്ടാ ഒന്ന് മിണ്ടാതിരി കേട്ടോ അവളുടെ കാലിന് ഇത്രയും ശക്തിയുണ്ടെന്ന് കരുതിയില്ല ഞാൻ അതിനും മാത്രം എന്താ ചെയ്തേ?
അമോൽ തെറ്റ് സമ്മതിക്കാൻ ഒരുക്കമില്ല.

"ആഹാ ഇപ്പോൾ ആരാണാവോ അവളുടെ മേത്ത് ഒരുമ്മിയത് ചിലപ്പോൾ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന ഞാൻ ആയിരിക്കുമോ?ടാ കിട്ടിയത് പോരന്നുണ്ടോ 
നിനക്ക്.അവന്റെ ഒരു പൂവാലൻ കളി."
ഇതൊന്നും അറിയാതെ അനാമിക വീട്ടിലേക്കുള്ള വഴിയിൽ എത്തി.
ആ ദുഷ്ടൻ എത്തിയിരിക്കമോ ചേച്ചിയുടെ മെക്കിട്ട് കേറാൻ ഇന്ന് രണ്ടിൽ ഒന്ന് അറിഞ്ഞിട്ടേള്ളൂ.
ഗേറ്റിൽ എത്തിയപ്പോൾ അകത്ത് ചേട്ടന്റെ ഒച്ചത്തിൽ ഉള്ള ചീത്തപറച്ചിൽ ആണ് കാതിൽ വീണത്.
"ഇന്ന് അവളിങ്ങു വരട്ടെ എന്റെ കാശ്‌ തരുമോ ഇല്ലയോ എന്ന് അറിയണം."

"നിങ്ങൾ അവൾക്ക് കാശ് കൊടുത്തിട്ടുണ്ടോ അവൾ തിരിച്ചു തരാൻ വെറുതെ അവളെ ദേഷ്യംപിടിപ്പിക്കാതെ പോകാൻ നോക്ക്. ഇടഞ്ഞാൽ അവൾ എന്ത്‌ ചെയ്യുമെന്ന് അവൾക്ക് പോലും അറിയില്ല."

അനാമിക പുറകിൽ നിൽക്കുന്നത് അറിയാതെ മോഹനൻ പറഞ്ഞു.
പിന്നെ അവളെന്നേ മൂക്കിൽ കേറ്റും.എന്നോടാ കളി."
"അതേ ഞാൻ ഇന്ന് മൂക്കിൽ കേറ്റാനാണ് വന്നിരിക്കുന്നത്.അല്ല എന്താണ് ഉദ്ദേശം ചേച്ചിയേ ഇവിടെ നിർത്താനോ. എനിക്ക് വിരോധമില്ല പക്ഷെ ഇടക്കിടക്ക് ഈ കാണാൻ വരലും പെർഫോമൻസും ഒന്നും വേണ്ട. ചേച്ചി ഇവിടെ നിന്നോളും. താങ്കൾ താങ്കളുടെ വീട്ടിലും. ഇനി ഈ വഴിക്ക് കണ്ട് പോകരുത്."അനാമിക പറഞ്ഞു.
"നീ എന്റെ സ്ത്രീധന ബാക്കി താ എന്നാൽ ഞാൻ പൊയ്ക്കോളാം. പിന്നെ ഈ വഴിക്ക് വരില്ല. ചേച്ചിയേ നീ എടുത്തോ " മോഹനൻ വിടുവായത്തരം പറഞ്ഞു.

"ഞാൻ എപ്പോഴാണാവോ താങ്കളോട് സ്ത്രീധനം തരാം എന്ന് പറഞ്ഞത്. പറഞ്ഞവർ അങ്ങേ ലോകത്തേക്ക്‌ പോയി. ഒപ്പം അവരുടെ വാക്കും. സ്ത്രീധനം എന്ന് പറഞ്ഞാൽ അകത്താകും ഞാൻ വിളിക്കണോ പോലീസിനെ. പിന്നെ ഈ വീടിന്റെ ആധാരം അങ്ങ് സൊസൈറ്റിയിൽ ആണ് അതിൽ നിന്നും ഉള്ള കടം പങ്കുവെക്കാം എന്താ കൊടുക്കാൻ തയ്യാറാണോ?" അനാമിക ചോദിച്ചു.

"ഇപ്പോൾ ഞാൻ പോകുന്നു ഇനി വരുമ്പോൾ?

അനാമിക മുഴുവൻ ആക്കാൻ സമ്മതിച്ചില്ല.

"ഇനിയൊരു വരവ് ഇങ്ങോട്ട് വരണ്ട അതാണ് താങ്കൾക്ക് നല്ലത്.ഞാനും ചേച്ചിയും മോനും എങ്ങനെയെങ്കിലും കഴിഞ്ഞോളാം." അനാമിക പറഞ്ഞു.
ആടിയാടി പോകുന്ന മോഹനേട്ടനെ നോക്കി നിന്ന് പോയി അനാമിക. എത്ര സ്നേഹം ഉള്ള ചേട്ടനായിരുന്നു. കൂട്ട്കെട്ടും കള്ള് കുടിയും ഈ പരുവത്തിൽ ആക്കിയെടുത്തു. ലഹരി എന്നും കഷ്ടപ്പാടല്ലാതെ എന്താണ് തരുക.

അവന്തിക ഭർത്താവ് പോകുന്നത് നോക്കി നിന്നു.
ഞാനും ഒരു കാരണക്കാരി ആണ് അനു ഇദ്ദേഹം ഇങ്ങനെ ആകാൻ. കുറേക്കൂടി ഞാൻ ശ്രദ്ദിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ ഇത്രയും മോശം ആകില്ലായിരുന്നു. ആദ്യം കുടിച്ച് വന്നപ്പോൾ തന്നെ എന്റെ എതിർപ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കിൽ ചിലപ്പോൾ നിർത്തിപോയേനെ.ഇനി കുടിക്കില്ല എന്ന് പറയുന്നവർ അത് തുടരുക തന്നെ ചെയ്യുമെന്ന് ഞാൻ കരുതിയില്ല.
കള്ള് തേടി പോകുന്നവൻ അറിയില്ല ഒരുനാൾ ആ കള്ള് അവനേ കുടിക്കുമെന്ന്.

പിറ്റേന്ന് സുരഭിയിൽ കയറിയപ്പോൾ അമോൽ മാറിനിന്ന് കൊടുത്തൂ അനാമികക്ക്. ഒരു പാഠം പഠിച്ചല്ലോ കുറച്ച് നാളത്തേക്ക് ഓർമ്മയുണ്ടാകും ഇനി ഇത് മറക്കുമ്പോൾ അടുത്ത ഡോസ് കൊടുക്കണം അനാമിക ഉള്ളിൽ പറഞ്ഞു.
അമോലിന്റെ കാലിൽ ഒരു വെച്ച് കെട്ട് കണ്ടപ്പോൾ ചിരി വന്നത് അനാമിക ഒതുക്കി.

വൈകീട്ട് വീട്ടിലെത്തിയപ്പോൾ സൊസൈറ്റിയുടേ നോട്ടീസ് വന്നിരിക്കുന്നു. അനാമിക തളർന്ന് പൊയി ഇനിയെന്ത്?
ഒരു മാസത്തെ അവധി വാങ്ങിയെടുത്തു തുക അടക്കാൻ. അവൾക്ക് കിട്ടുന്ന എണ്ണിച്ചുട്ടപ്പം കൊണ്ടൊന്നും കുടുംബം നീങ്ങില്ല.

പിറ്റേന്ന് ജോലിക്ക് പോകുമ്പോൾ അനാമിക എന്തോ തീരുമാനം എടുത്തിരുന്നു.
വൈകീട്ട് സുരഭി ബസ്സ് എത്തി എന്നാൽ അനാമിക ഇല്ല. അമോൽ അവൾ കയറുന്ന സ്റ്റോപ്പിൽ ഏന്തി വലിഞ്ഞു നോക്കി ഇല്ല അവൾ വന്നിട്ടില്ല അധികം സമയം കാത്ത് നിൽക്കാൻ അവർക്കാകില്ല സുരഭി ഹോൺ അടിച്ചു കൊണ്ട് പോയി.
പിറ്റേന്നും അതിന് പിറ്റേന്നും അനാമിക എത്തിയില്ല. നാട്ടിൽ കുശു കുശുപ്പ് ഉയർന്നു. അവന്തിക മോനേ കെട്ടിപിടിച്ച് കരഞ്ഞു.
അനുവിന് എന്ത്‌ പറ്റി.
അവൾ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ അന്വേഷിച്ചിട്ട് ആർക്കും അറിവില്ല.
മോഹനൻ ഇതൊന്നും അറിയാതെ ലഹരിയുടെ ലോകത്തായിരുന്നു.
അവന്തിക അനുജത്തിയുടെ മുറി പരിശോധിച്ചു. ഒരു കത്തും ചിലവിനുള്ള കുറച്ച് രൂപയും അതിൽ വെച്ചിരുന്നു.
എന്നേ അന്വേഷിക്കണ്ട ഞാൻ സമയത്ത് എത്തിക്കോളാം.
ഇത്രമാത്രം
അമോൽ പറഞ്ഞു
"അവൾ ആരുടെയെങ്കിലും കൂടേ നാട് വിട്ടിരിക്കും."

"അവൾ ഒരു പെൺപുലിയാണ് അവൾ അങ്ങനെ ചെയ്യാൻ വഴിയില്ല."സുകു പറഞ്ഞു.

"ഇന്നാള് ആ കഞ്ചാവ് വിൽക്കുന്ന ജോസിന്റെ കൂടെ നിൽക്കുന്നത് കണ്ടു ഇനിയവൾ അതിന് വല്ലതും പോയോ." ഒരുത്തൻ പറഞ്ഞു.
ഹഹ ബസ്റ്റോപ്പിൽ അവർ ഒരിടത്ത് നിന്നതാണോ നീ പറയുന്നത് മറ്റൊരുത്തൻ അതിനെ നിരാകരിച്ചു.
ഇനി വല്ല കള്ളക്കടത്തു സംഘത്തിൽ ചേർന്നോ?
ഒന്നിനും ഉത്തരം കിട്ടിയില്ല.സൊസൈറ്റിയുടേ രൂപ കൊടുക്കാൻ ഇനിയും മൂന്ന് ദിവസം ബാക്കി നിൽക്കേ ആ വാർത്ത എല്ലാവരും അറിഞ്ഞു.

സൊസൈറ്റിയിലേ ലോണിലേക്ക് ആരോ രൂപ അടച്ചിരിക്കുന്നു.
അവന്തികയെ ഒരു പതിനായിരം രൂപ മണിയോർഡർ തേടിയെത്തി.
ആരെന്നോ എന്തെന്നോ അതിലില്ല.
ദിവസങ്ങൾ കടന്ന് പോയി അത് മാസങ്ങളിലേക്ക് നീണ്ടു . ഇപ്പോൾ സൊസൈറ്റിയിലേ കടം തീർന്നതായി നോട്ടീസ് വന്നു.
കൊല്ലം ഒന്നായിട്ടും അനാമിക എവിടെയെന്ന് വിവരം ഇല്ല.
ഒരു നാൾ ടി വിയിൽ നാട്ടുകാർ അനാമികയെ കണ്ടു.
ഇന്ത്യയിൽ നിന്നെത്തിയ പെൺപുലി ഇപ്പോൾ ഓസ്ട്രേലിയയിൽ പെൺകുട്ടികൾക്ക് കളരിയും കാരാട്ടെയും ചേർന്ന ഫ്യൂഷൻ സ്റ്റൈലിൽ പരിശീലനം കൊടുക്കുന്നു. അവളുടെ കഴിവിന്റെ മികവ് അറിഞ്ഞ് ദൂരെ നിന്ന് വരേ പെൺകുട്ടികൾ പഠിക്കാൻ എത്തുന്നു.
ലഹരിയിൽ നിന്നും എങ്ങനെ പുതിയ തലമുറയെ മോചിപ്പിക്കാം എന്നും സ്‌ട്രെസ്സ് കുറക്കാനുള്ള വ്യായാമവും ജോലിക്കാർക്ക് പ്രത്യേകമായി എടുത്ത് കൊടുക്കുന്നു.
ഇന്ന് അനിവാര്യമായ ഒരു കാര്യമാണ് പെൺകുട്ടികൾ സ്വരക്ഷക്കുള്ള പരിശീലനം നേടുക എന്നത് അനാമിക സംസാരിച്ചു.
എല്ലാരുടെയും സംശയം തീർന്നു.
കൂട്ടുകാരി സൂസൻ സഹായിച്ചതിനാൽ അനാമിക ഓസ്ട്രേലിയയിലേക്ക് പോയി ഇപ്പോൾ ചേട്ടൻ മോഹനൻ കുടിയൊക്കെ നിർത്തി അവന്തികക്കൊപ്പം നാട്ടിലും അനാമിക വിദേശത്തും സുഖമായി കഴിയുന്നു.
ലഹരിയിൽ നിന്നും മോചനം നേടൂ നല്ലൊരു ഭാവിജീവിതം തേടൂ
End 
padmam.V





2
Articles
അനാമികയുടെ തിരോധാനം
0.0
അനാമിക എന്ന പെൺകുട്ടി സ്വന്തംഅദ്ധ്വാനത്തിലൂടെ ജീവിതം നടത്തുന്നവൾ ആണ് സമൂഹം അവളെ പല തരത്തിലും തോൽപ്പിക്കാൻ ശ്രമിക്കുന്നു എന്നാൽ..